പരിസ്ഥിതി ദിനാഘോഷം നഗരസഭാ ചെയര്‍പേഴ്സണ്‍ ഉത്ഘാടനം ചെയ്തു..

മണ്ണാർക്കാട് നഗര സഭ കൃഷി ഭവനും മണ്ണാർക്കാട് നഗര സഭയും സംയുക്തമായി GMUPS മണ്ണാർക്കാട് അങ്കണത്തിൽ ഫലവൃക്ഷ തൈ നട്ടുകൊണ്ട് ലോക പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. തുടർന്ന് നടന്ന ഉദ്ഘാടന യോഗത്തിൽ GMUPS പ്രധാന അധ്യാപകൻ ശ്രീ സി നാരായണൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. മണ്ണാർക്കാട് നഗരസഭ ഡെപ്യുട്ടി ചെയർപേഴ്സൺ ശ്രീ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ശ്രീമതി സജ്‌ന കെ ഉദ്ഘടനാ പ്രഭാഷണം നടത്തി. കൃഷി ഓഫീസർ സഫാന അസ്ഹർ പദ്ധതി വിശദീകരണം നടത്തിയ ചടങ്ങിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻമാർ, വാർഡ് കൗൺസിലർമാർ, GMUPS PTA പ്രസിഡന്റു മുതലായവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ചു വിദ്യാർത്ഥികളും ഭരണസമിതിയും പരിസ്ഥിതി ദിന പ്രതിജ്ഞ ചെയ്തു. ചടങ്ങിന് അസിസ്റ്റന്റ് കൃഷി ഓഫീസർ പ്രീതി T ജോർജ് നന്ദി അർപ്പിച്ചു.

photo
Mannarkkad mannarkkadmunicipalitypkd@gmail.com 04924222336