photo

സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണമായി തടയുന്നതിനായി കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി ആവിഷ്കരിക്കുന്ന ഓപ്പറേഷൻ തൂഫാൻ 2.0 ൻ്റെ സംസ്ഥാനതല ഉദ്ഘാടനം

28 -9 - 2016 രാവിലെ 11 മണിക്ക് ബഹു : കേരള മുഖ്യമന്ത്രി നിർവഹിച്ചു. ആയതിന്റെ തൽസമയ സംപ്രേഷണം നഗരസഭ ഹാളിൽ നടത്തി

തുടർന്ന് നഗരസഭ ചെയർപേഴ്സൺ തൂഫാൻ പതാക ഉയർത്തി.

തൂഫാൻ വാരിയേഴ്സ് ആയിഒരു വാർഡിൽ നിന്ന് 10 സന്നദ്ധ പ്രവർത്തകർ ഉൾപ്പടെ ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമസേന, ആശാ പ്രവർത്തകർ, അംഗൻവാടി വർക്കേഴ്സ്, വിദ്യാർത്ഥികൾ, യുവജനങ്ങൾ, അധ്യാപകർ തുടങ്ങിയവർ നഗരസഭ ഹാളിൽ പങ്കെടുത്തു.

മണ്ണാർക്കാട് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ റിജിൽ ഈ പരിപാടിയിൽ തൂഫാനെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.

തുടർന്ന് നഗരസഭ ചെയർപേഴ്സൺ തൂഫാൻ പ്രതിജ്ഞ ചൊല്ലുകയും, തൂഫാൻ വാരിയേഴ്സും മറ്റുള്ളവരും തൂഫാൻ പ്രതിഞ്ജ എടുക്കുകയും ചെയ്തു

തുടർന്ന് നഗരസഭ ചെയർപേഴ്സൺ ഉൾപ്പെടെ പ്രമുഖ വ്യക്തികൾ തൂഫാൻ വാരിയേഴ്സിന് തൂഫാൻ ബാഡ്ജ് അണിയിച്ചു.